Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tobacco Products

Kottayam

നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി

ച​ങ്ങ​നാ​ശേ​രി: നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വി​ൽ​പ​ന​യ്ക്കു സൂ​ക്ഷി​ച്ച സം​ഭ​വ​ത്തി​ൽ യു​വ​തി​ക്കെ​തി​രേ ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് കേ​സെ​ടു​ത്തു. പു​ഴ​വാ​ത് ര​മ​ണ​ൻ ന​ഗ​ർ ഭാ​ഗ​ത്തു​നി​ന്നാ​ണ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പോ​ലീ​സ് ഷാ​ഡോ സം​ഘം ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.30ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 32 പാ​ക്ക​റ്റ് കൂ​ൾ ലി​പ്പും 300 പാ​ക്ക​റ്റ് ഹാ​ൻ​സും ഉ​ൾ​പ്പെ​ടെ ആ​കെ 332 പാ​ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ന​ച്ചി​ക്കാ​വ് സ്വ​ദേ​ശി​നി ആ​ർ. ര​മ്യക്കെതിരേ(38) ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് കേ​സെ​ടു​ത്തു. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ബി​നി​ൽ വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ന​ട​പ​ടി​ക​ൾ.

District News

ചെ​ന്നി​ത്ത​ല​യി​ൽ​ നി​രോ​ധി​ത​ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി

മാ​ന്നാ​ർ: ചെ​ന്നി​ത്ത​ല​യി​ൽ വ​ൻ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പന്ന​ങ്ങ​ളും ല​ഹ​രി​വ​സ്തു​ക്ക​ളും പി​ടി​ച്ചെ​ടു​ത്തു. ചെ​ന്നി​ത്ത​ല പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മ​തി, ഉ​ദ്യോ​ഗ​സ്ഥ​രും ആ​രോ​ഗ്യവ​കു​പ്പും ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ​ൻ​തോ​തി​ലു​ള്ള ല​ഹ​രി​വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി​യ​ത്. ഏ​ക​ദേ​ശം ഒ​രു ല​ക്ഷ​ത്തിപ​തി​നാ​യി​രം രൂ​പ​യു​ടെ ല​ഹ​രിവ​സ്തു​ക്ക​ൾ പി​ടി​കൂ​ടി​യ​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

പ​ടി​ച്ചെ​ടു​ത്ത ല​ഹ​രിവ​സ്തു​ക്ക​ൾ തീ​യി​ട്ട് ന​ശി​പ്പി​ച്ചു. നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ളി​ലും ഇതരസം​സ്ഥാ​ന തൊ​ഴി​ലാളികളുടെ താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലു​മാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. വ​രും​ദി​ന​ങ്ങ​ളി​ലും ഒ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സ് സ​ഹ​ക​ര​ണ​ത്തോ​ടെ ചെ​ന്നി​ത്ത​ല​യി​ൽ ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ബി​നു രാ​ജ് പ​റ​ഞ്ഞു. ദീ​പാ രാ​ജ​ൻ, തോ​മ​സ്കു​ട്ടി ക​ട​വി​ൽ, ബി​നു സി. ​വ​ർ​ഗീ​സ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി മ​ധു മോ​ഹ​ൻ, ഗോ​പാ​ല​കൃ​ഷ്ണ​ൻ, ഗി​രി​ഷ് കു​മാ​ർ, ബി​ൻ​സി റെ​ജി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

 

District News

4000 കി​ലോ​യി​ല​ധി​കം നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി

നെ​യ്യാ​റ്റി​ന്‍​ക​ര : വീ​ടി​നു​ള്ളി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന നാ​ലാ​യി​രം കി​ലോ​ഗ്രാമിൽ അധികമുള്ള നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ എ​ക്സൈ​സ് സം​ഘം പി​ടി​ച്ചെ​ടു​ത്തു.

എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ന്‍​സ് ആ​ന്‍​ഡ് ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ ബ്യൂ​റോ​യും എ​ക്സൈ​സ് നെ​യ്യാ​റ്റി​ന്‍​ക​ര റേ​ഞ്ചും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ ക​ണ്ടെ​ടു​ത്ത​ത്. ഉ​ച്ച​ക്ക​ട ഭാ​ഗ​ത്തു നി​ന്നും ബീ​മാ​പ​ള്ളി സ്വ​ദേ​ശി അ​ല്‍ അ​മീ​ന്‍ (42) എ​ന്ന​യാ​ള്‍ എ​ക്സൈ​സ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യി​രു​ന്നു. ഇ​യാ​ള്‍ സ്കൂ​ട്ട​റി​ല്‍ 100 കി​ലോ​ഗ്രാം നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ ക​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് പി​ടി​യി​ലാ​യ​ത്. അ​ല്‍ അ​മീ​നെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് വെ​ള്ളാ​യ​ണി പു​ഞ്ച​ക്ക​രി ഭാ​ഗ​ത്ത് വാ​ട​ക വീ​ട്ടി​ല്‍ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ശേ​ഖ​ര​ത്തെ കു​റി​ച്ച് അ​റി​ഞ്ഞ​തെ​ന്ന് എ​ക്സൈ​സ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

മു​റി​ക​ളി​ല്‍ ചാ​ക്കു​ക​ളി​ലും പ്ലാ​സ്റ്റി​ക് കി​റ്റു​ക​ളി​ലു​മാ​യി ഇ​വ നി​റ​ച്ചു​വ​ച്ചി​രു​ന്നു. പു​തി​യ അ​ധ്യ​യ​ന വ​ര്‍​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്കൂ​ളു​ക​ള്‍ തു​റ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ക​ട​ക​ളി​ലേ​യ്ക്ക് വി​ത​ര​ണം ചെ​യ്യാ​ന്‍ സൂ​ക്ഷി​ച്ചി​രു​ന്നു​വെ​ന്നാ​ണ് എ​ക്സൈ​സ് നി​ഗ​മ​നം. തൃ​ശൂരി​ല്‍ നി​ന്നാ​ണ് ഇ​വ കൊ​ണ്ടു​വ​ന്ന​തെ​ന്ന് അ​ല്‍ അ​മീ​ന്‍ പ​റ​ഞ്ഞ​താ​യും എ​ക്സൈ​സ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Kerala

ചെ​ങ്ങ​ന്നൂ​രി​ൽ വ​ൻ ല​ഹ​രി​വേ​ട്ട: എ​ട്ട് ല​ക്ഷം രൂ​പ​യു​ടെ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി

ആ​ല​പ്പു​ഴ: ചെ​ങ്ങ​ന്നൂ​രി​ൽ എ​ട്ട് ല​ക്ഷം രൂ​പ​യു​ടെ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം വാ​ട​ക​വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ എ​ക്സൈ​സ് സം​ഘം ആ​ണ് പി​ടി​കൂ​ടി​യ​ത്.

ആ​യി​ര​ത്തോ​ളം കി​ലോ വ​രു​ന്ന ല​ഹ​രി​വ​സ്തു​ക്ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​ഴ് അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ എ​ക്സൈ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ചെ​ങ്ങ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന വീ​ട്ടി​ലാ​യി​രു​ന്നു പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ ശേ​ഖ​രി​ച്ചി​രു​ന്ന​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി 8:30 ഓ​ടെ വീ​ട്ടി​ലെ അ​സ്വാ​ഭാ​വി​ക​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ സം​ശ​യം തോ​ന്നി​യ സ​മീ​പ​വാ​സി​ക​ൾ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ​ൻ ല​ഹ​രി​ശേ​ഖ​രം ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ​ത​ന്നെ വാ​ർ​ഡ് കൗ​ൺ​സി​ല​ർ സി​നി ബി​ജു​വി​നെ വി​വ​ര​മ​റി​യി​ക്കു​ക​യും അ​വ​ർ പോ​ലീ​സി​നും എ​ക്സൈ​സി​നും വി​വ​രം കൈ​മാ​റു​ക​യു​മാ​യി​രു​ന്നു.

എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തി ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ചാ​ക്കു​ക​ളി​ലും പെ​ട്ടി​ക​ളി​ലു​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​ത്. പി​ടി​ച്ചെ​ടു​ത്ത ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് വി​പ​ണി​യി​ൽ എ​ട്ടു ല​ക്ഷ​ത്തോ​ളം രൂ​പ വി​ല വ​രു​മെ​ന്ന് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​റി​യി​ച്ചു.

കോ​ഡ്‌​പ നി​യ​മ​പ്ര​കാ​ര​മാ​ണ് ഏ​ഴു പേ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ബി. ​സു​നി​ൽ കു​മാ​ർ, ഗ്രേ​ഡ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ആ​ർ. പ്ര​കാ​ശ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ടി.​കെ. ര​തീ​ഷ്, വി​ഷ്ണു വി​ജ​യ​ൻ എ​ന്നി​വ​രും പ​രി​ശോ​ധ​നാ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

 

Latest News

Corehub Up